ട്രെയിനിലെ ടോയ്ലറ്റില് മലയാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുകുളങ്ങര പാലക്കാട്ട് മഠത്തില്‍ പരേതനായ സുരേന്ദ്രന് നായരുടെ മകള്‍ സുരജ എസ് നായര്‍ (45) ആണ് മരിച്ചത്.
ആലപ്പുഴ – ധര്‍ബാദ് എക്സ്പ്രസ് ട്രെയിനിലാണ് സംഭവം. ഒഡീഷയിലുള്ള സഹോദരി സുധയുടെ വീട്ടില്‍ പോയ ശേഷം വൈക്കത്തേക്ക് ട്രയിനില്‍ വരുന്നതിനിടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് നാട്ടില്‍ കിട്ടിയിട്ടുള്ള വിവരം. തമിഴ്നാട് ജോലാര്‍പേട്ട ജംഗ്ഷനില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ടോയ്ലറ്റില് മൃതദേഹം കണ്ടെത്തിയത്. ജോലാര്‍പേട്ടിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജീവനാണ് ഭര്‍ത്താവ്.
![](https://mlozaudj56ft.i.optimole.com/w:734/h:470/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/kuniya.jpg)