ഇന്‍ഡ്യാ മുന്നണിയെ ഖാര്‍ഗെ നയിക്കും; ഉടന്‍ തന്നെ ഈ സഖ്യം പൊളിയുമെന്നു ബി.ജെപി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ മുന്നണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കും. മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആയിരുന്നു സാധ്യതയുണ്ടായിരുന്ന മറ്റൊരു പേര്. എന്നാല്‍ കോണ്‍ഗ്രസ് മുന്നണിയെ നയിക്കട്ടെയെന്ന അഭിപ്രായം നിതീഷ് എടുത്തതോടെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെ തിരഞ്ഞെടുക്കുകയായിരുന്നു.
നിതീഷ് കുമാറിന് കണ്‍വീനര്‍ സ്ഥാനം നല്‍കിയെങ്കിലും അദ്ദേഹമത് നിരസിച്ചു. നീക്കത്തില്‍ പ്രതിഷേധിച്ച് മമത ബാനര്‍ജി യോഗത്തില്‍ പങ്കെടുത്തില്ല.
മമതയെ കൂടാതെ യോഗത്തില്‍ ശിവസേന (യുബിടി) നേതാവ് ഉദ്ധവ് താക്കറെയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പങ്കെടുത്തില്ല. ഇന്ത്യ സഖ്യ യോഗത്തില്‍ മമത വിട്ടു നില്‍ക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാര്‍ട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാര്‍ട്ടി നേതാക്കള്‍ക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുണ്‍ ചുഗ് വിമര്‍ശിച്ചു. ബിജെപി എംപി ദിലീപ് ഘോഷും പരിഹസിച്ച് രംഗത്തെത്തി. പ്രതിപക്ഷ സഖ്യം ഒരു ജോലിയും ചെയ്യുന്നില്ലെന്നും യോഗങ്ങള്‍ മാത്രമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒന്നും സംഭവിക്കില്ല, ഉടന്‍ തന്നെ ഈ സഖ്യം പൊളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. നിതീഷ് കുമാര്‍, എം.കെ സ്റ്റാലിന്‍, ശരദ് പവാര്‍, ഡി രാജ, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഒമര്‍ അബ്ദുള്ള, രാഹുല്‍ ഗാന്ധി, സീതാറാം യെച്ചൂരി, ലാലു യാദവ്-തേജസ്വി യാദവ്, അരവിന്ദ് കെജ്രിവാള്‍, ഡി രാജ, ശരദ് പവാര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
`ഇതുവരെ ഹൗസ്ബോട്ടിൽ ഉല്ലാസയാത്ര പോയിട്ടില്ലെന്ന് ഒരു അമ്മ’, ജില്ലാ കളക്ടർ സ്ഥാനമൊഴിഞ്ഞയുടൻ അവരുടെ ആഗ്രഹം നടത്തിക്കൊടുത്ത് അർജുൻ പാണ്ഡ്യൻ; വൃദ്ധസദനത്തിലെ 25 അന്തേവാസികൾക്കൊപ്പം ഒരു ഉല്ലാസ യാത്ര
Scroll to top

You cannot copy content of this page