പാഴ്സൽ സർവ്വീസിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; എം.ഡി.എം.എ യുമായി കാസര്‍കോട് രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: പാര്‍സല്‍ സര്‍വ്വീസിന്റെ മറവില്‍ എംഡിഎം.എ കടത്തുകയായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കുഡ്‌ലു, നീര്‍ച്ചാലിലെ അമാന്‍ സജാദ് (20), അടുക്കത്തുബയലിലെ കെ.എം.അമീര്‍ (34) എന്നിവരെയാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി.രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ ബസ്സ്റ്റാന്റിനു സമീപത്തു വച്ച് ബൈക്ക് തടഞ്ഞു നിര്‍ത്തി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി രണ്ടുപേരെയും പിടികൂടിയത്. പ്രതികളില്‍ നിന്നു 12.53 ഗ്രാം എം.ഡി.എം.എയും കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതി രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്തു.
പ്രിവന്റീവ് ഓഫീസര്‍മാരായ കെ.വി.മുരളി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.നൗഷാദ്, കെ.ആര്‍.പ്രജിത്ത്, എ.കെ.നസറുദ്ദീന്‍, സോനു സെബാസ്റ്റ്യന്‍, ഡ്രൈവര്‍ പി.എ.ക്രിസ്റ്റീന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page