കുടുംബ വഴക്ക്: ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും യുവതി വെടിവച്ച്‌ കൊന്നു

ഉജ്ജയിൻ (മധ്യപ്രദേശ് ):കുടുംബ വഴക്കിനെ തുടര്‍ന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനില്‍ യുവതി ഭര്‍ത്താവിനെയും ഭര്‍തൃസഹോദരനെയും വെടിവച്ച്‌ കൊന്ന് കീഴടങ്ങി. ആശാ വര്‍ക്കറായ സവിതാ കുമാരിയാണ് ഭര്‍ത്താവ് രാധാശ്യാമിനെയും സഹോദരൻ ദിനേശിനെയും വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്.

രോഷാകുലയായ സ്ത്രീ മറ്റു കുടുംബാംഗങ്ങള്‍ക്ക് നേരെയും വെടിയുതിര്‍ത്തെങ്കിലും വെടിയുണ്ടകള്‍ തീര്‍ന്നതിനാല്‍ അവര്‍ രക്ഷപ്പെടുകയായിരുന്നു. ബഡ്നഗറിലെ ഇൻഗോറിയയില്‍ രാവിലെ പത്തോടെയാണ് സംഭവം. വെടിയേറ്റ രാധാശ്യാം തല്‍ക്ഷണം മരിച്ച്‌ വീഴുകയായിരുന്നു.

ദമ്പതികള്‍ക്ക് 18ഉം 15ഉം വയസ്സുള്ള രണ്ട് കുട്ടികളുണ്ട്. മൂന്ന് വര്‍ഷമായി രാധാശ്യാമും സവിതാ കുമാരിയും തമ്മില്‍ വഴക്ക് തുടങ്ങിയിട്ട്. കൊലപാതകത്തിന് ശേഷം യുവതി ഇൻഗോറിയ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആദ്യ വിവാഹത്തിലെ ഭര്‍ത്താവ് മരണപ്പെട്ടു; രണ്ടാം ഭര്‍ത്താവില്‍ നിന്നു വിവാഹ മോചനം നേടി, മൂന്നാം വിവാഹത്തിനു പത്ര പരസ്യം നല്‍കിയ യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; തൃശൂര്‍ സ്വദേശിക്കെതിരെ കേസ്

You cannot copy content of this page