പൊതുനന്മക്കു ധനം സമാഹരിക്കാൻ കാലിച്ചാമരത്തു ജനകീയ മത്സ്യച്ചന്ത

കരിന്തളം: പൊതുനന്മക്കു സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്നതിനു കാലിച്ചാമരം പൊതുജന വിജ്ഞാന വായനശാലയും എം.എസ്.പി ഫിഷ് മാർക്കറ്റും സംയുക്തമായി ജനകീയ മത്സ്യച്ചന്ത ആരംഭിച്ചു. എല്ലാ മാസവും രണ്ടാം തീയതി മത്സ്യച്ചന്ത സംഘടിപ്പിക്കാനും അതിലൂടെ ലഭിക്കുന്ന മുഴുവൻ ലാഭവും പൊതുനന്മ ഫണ്ടിലേക്ക് കൈമാറാനും സംഘാടകർ തീരുമാനിച്ചു.കാലിച്ചാമരത്ത് നടന്ന ചടങ്ങ് കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം സംരംഭങ്ങൾ മാതൃകാപരമാണെന്നും പൊതുനന്മ ഫണ്ട് സമൂഹത്തിലെ അർഹരായവർക്ക് സഹായഹസ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.പി. എം. രാജൻ അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഒ. എം. ബാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. പ്രദേശത്തെ വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സാമ്പത്തിക സഹായം പൊതുനന്മ ഫണ്ടിലൂടെ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാപാരി പ്രതിനിധികളായ ടി. സിദ്ദിഖ്, ടി. പി. കുഞ്ഞിക്കണ്ണൻ, സുബൈർ,കെ. വസന്തകുമാർ പ്രസംഗിച്ചു. ജനകീയ മത്സ്യച്ചന്തയുടെ ആദ്യദിനത്തിൽ മികച്ച ജനപങ്കാളിത്തമനുഭവപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page