കാസര്‍കോട്: സ്വർണ്ണമാണെന്ന് വിശ്വസിച്ചു മുക്കുപണ്ടം നല്‍കി അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. കർണാടക സ്വദേശിനി ശാന്തി(50) ആണ് ചന്തേര പൊലീസിന്റെ പിടിയിലായത്. കൂട്ടുപ്രതി രാജുവിനെ പൊലീസ് തിരയുന്നു. ചെറുവത്തൂര്‍, പാക്കനാര്‍ തീയേറ്ററിന് സമീപത്തെ എം അനീഷാണ് തട്ടിപ്പിനിരയായത്.
2016 മെയ് 30ന് രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പാക്കനാര്‍ തീയേറ്ററിന് സമീപത്ത് വച്ച് പ്രതികള്‍ സ്വര്‍ണ മാലയാണെന്നു പറഞ്ഞ് മുക്കുപണ്ടം നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.







