നാരങ്ങാവിലയെ ചൊല്ലിയുണ്ടായ തര്‍ക്കം; തലയ്ക്ക് കുത്തേറ്റ വ്യാപാരിയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി

കാസര്‍കോട്: നാരങ്ങാവിലയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ പഴക്കച്ചവടക്കാരനു തലക്കടിയേറ്റ് ഗുരുതരം. ബേക്കല്‍, മൗവ്വല്‍ സ്വദേശി മുഹമ്മദ് ഷബീറി(26)നാണ് പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ കോട്ടച്ചേരിയിലാണ് സംഭവം.
നാരങ്ങയുടെ വിലയെചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ നെല്ലിക്കാട് സ്വദേശി കൃഷ്ണനുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് മുഹമ്മദ് ഷബീറിന്റെ തലയ്ക്ക് കല്ലുകൊണ്ട് കുത്തേറ്റത്. ഇതോടെ അബോധാവസ്ഥയിലായ ഷബീറിന്റെ ചെവിയില്‍ നിന്നും തലയില്‍ നിന്നും രക്തം വരാന്‍ തുടങ്ങി. സ്ഥലത്തുണ്ടായിരുന്നവര്‍ ഷബീറിനെ അതിഞ്ഞാലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റുകയും അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് വധശ്രമത്തിനു കേസെടുത്തു. അതേസമയം അക്രമത്തില്‍ പരിക്കേറ്റ നിലയില്‍ നെല്ലിക്കാട്ടെ കൃഷ്ണനെ കുന്നുമ്മലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page