ശബരിമലക്ക് പോയ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം; 60 കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

മലപ്പുറം കൊളത്തൂരില്‍ ശബരിമലക്ക് പോയ പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം. സംഭവത്തില്‍ കൊളത്തൂര്‍ സ്വദേശിയായ 60 കാരനെ പൊലീസ് പിടികൂടി. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനും ആളുകളും ചേര്‍ന്ന് ഒരു വാഹനത്തിലാണ് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി പോയത്.
വഴിയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങുകയും ചെയ്തു. ഈ സമയത്ത് വാഹനത്തിലുണ്ടായിരുന്ന 60 കാരന്‍ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി കരയുകയും പിതാവ് തിരികെ എത്തിയപ്പോള്‍ വിവരം അറിയിക്കുകയും ചെയ്തു. ശബരിമല യാത്ര കഴിഞ്ഞെത്തിയ ഉടനെ പെണ്‍കുട്ടിയുടെ കുടുംബം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം പാലക്കാട് മൂന്ന് വയസ്സുകാരിക്ക് നേരെയും ലൈംഗികാതിക്രമം നടന്നിരുന്നു. സംഭവത്തില്‍ 77 കാരനെയാണ് പൊലീസ് പിടികൂടിയത്. മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ 50 മീറ്ററോളം എടുത്തുകൊണ്ട് പോയാണ് പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page