രാജ്യത്ത് പുതുതായി 529 പേർക്ക് കൊവിഡ്;ജെ.എൻ 1 വകഭേദം 40 പേർക്ക് കൂടെ സ്ഥിരീകരിച്ചു

ന്യൂഡൽഹി:രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 529 പേര്‍ക്ക്. കൂടാതെ മൂന്ന് മരണവും രോഗം മൂലം സ്ഥിരീകരിച്ചിട്ടുണ്ട്.കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രോഗം മൂലം കര്‍ണാടകയില്‍ രണ്ടും ഗുജറാത്തില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കോവിഡ് ഉപവകഭേദമായ ജെ.എൻ1 രാജ്യത്ത് 40 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ ജെ.എൻ1 സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 109 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.109 ജെ.എൻ1 കേസുകളില്‍ 36ഉം ഗുജറാത്തിലാണ്. കര്‍ണാടക-34, ഗോവ -14, മഹാരാഷ്ട്ര-9, കേരളം – 6 രാജസ്ഥാൻ -4, തമിഴ്നാട് -4, തെലങ്കാന-രണ്ട് എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗികള്‍. ആരുടെയും നില ഗുരുതരമല്ല. ഭൂരിഭാഗം രോഗികളും വീടുകളില്‍ തന്നെ  കഴിയുകയാണ്.

ജെ.എൻ1 കേസുകള്‍ നിലവില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നില്ല. ആകെ രോഗികളില്‍ 92 ശതമാനവും വീടുകളില്‍ തന്നെയാണുള്ളത്. നേരിയ രോഗലക്ഷണങ്ങള്‍ മാത്രമാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page