പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; മാതാവിന്റെ പരാതിയില്‍ പോക്‌സോ കേസില്‍ യുവാവിനെ അറസ്റ്റുചെയ്തു

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌ന ഫോട്ടോയായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെറുതാഴം അതിയടം ശ്രീസ്ഥ സ്വദേശി ഇട്ടമ്മല്‍ ഹൗസില്‍ സച്ചിന്‍ ചന്ദ്രനെ (26)യാണ് പരിയാരം സ്റ്റേഷന്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.നളിനാക്ഷന്‍ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സപ്തംബര്‍ മാസത്തിലായിരുന്നു സംഭവം. സ്റ്റേഷന്‍ പരിധിയിലെ 14 കാരിയുടെ ഫോട്ടോ മോര്‍ഫ്‌ചെയ്താണ് ബ്ലാക്ക്‌മെയിലിന് ശ്രമിച്ചത്. ഫോട്ടോ പ്രചരിപ്പിച്ചത് ബന്ധുക്കള്‍ വഴി വിവരമറിഞ്ഞ കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോര്‍ഫ് ചെയ്തതാണെന്നും അയച്ചത് സച്ചിനാണെന്നും വ്യക്തമായി. പിന്നീട് പ്രതിയുടെ ഫോണും പരിശോധിച്ച പൊലീസ് പ്രതിയെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നേരത്തെയും സമാനമായ കേസുണ്ടായിരുന്നു. പതിനാലുകാരിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമാക്കി പെണ്‍കുട്ടിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസിലും പിടിയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page