പട്ടാപ്പകല്‍ 19 പവന്‍ കവര്‍ച്ച; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: പട്ടാപ്പകല്‍ വീട്ടില്‍ നിന്നു 19 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് മൂന്നാം നാള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, ഗാര്‍ഡര്‍ വളപ്പിലെ ആഷിഫി (23)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബിനുമോഹന്റെ നേതൃത്വത്തില്‍ നീലേശ്വരത്ത് വച്ച് അറസ്റ്റു ചെയ്തത്. നീലേശ്വരം പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം ചന്തേര, ചീമേനി, പഴയങ്ങാടി, വളപ്പട്ടണം, കണ്ണൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ ആഷിഫിനെതിരെ കവര്‍ച്ചാ കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് പറഞ്ഞു. ക്രിസ്തുമസിനു തലേദിവസം കണ്ണൂര്‍ പന്നേമ്പാറയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ പാപ്പിനിശ്ശേരിയിലെ കല്യാണവീട്ടിലേയ്ക്ക് പോയപ്പോഴായിരുന്നു കവര്‍ച്ച. വീടിന്റെ പൂട്ട് തകര്‍ത്ത് അകത്ത കടന്ന മോഷ്ടാവ് അലമാര കുത്തി തുറന്നാണ് സ്വര്‍ണ്ണാഭരണം കൈക്കലാക്കുകയായിരുന്നു. വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ചയ്ക്കു പിന്നില്‍ ആഷിഫ് ആണെന്നു തിരിച്ചറിഞ്ഞു. പൊലീസ് നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയിലൂടെ കവര്‍ച്ചക്കാരന്‍ പോയ വഴി തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ് ആഷിഫ് നീലേശ്വരത്തെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് നീലേശ്വരം പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page