മാൻ വേട്ട നടത്തിയ 7 അംഗ സംഘം പിടിയിൽ

ഹൊസൂർ: തമിഴ്നാട്ടിലെ ഹൊസൂരിലെ സുസുവാഡി ഗ്രാമത്തില്‍ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റില്‍. ചെല്ലപ്പൻ(65), റാംരാജ്(31), രാജിവ്(31), നാഗരാജ്(28), ശിവരാജ്കുമാര്‍(31), മാരിയപ്പൻ(65) എന്നിവരും പ്രായപ്പൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്.ഇവർക്ക് 50,000 രൂപ പിഴയും ചുമത്തി. ഡെങ്കണിക്കോട്ടൈ വനംവകുപ്പുദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.സുസുവാഡി ഗ്രാമത്തിലെ കുളത്തില്‍ പുള്ളിമാനിനെ ചത്തനിലയില്‍ കണ്ടെത്തിയ വിവരം ലഭിച്ച വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ വനംവകുപ്പ് എത്തുന്നതിന് മുമ്പ് തന്നെ പ്രതികള്‍ മാനിന്‍റെ ജഡം  മാറ്റിയിരുന്നു.
തുടര്‍ന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലാവുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page