ഐ.പി.സിയും സി.ആര്‍.പി.സിയും ഇനിയില്ല;ക്രിമിനല്‍ നിയമ പരിഷ്‌ക്കാരം രാഷ്ട്രപതി അംഗീകരിച്ചു

ന്യൂഡല്‍ഹി: കൊളോണിയല്‍ കാലത്തെ ക്രിമിനല്‍ നിയമങ്ങള്‍ മാറ്റിക്കൊണ്ടുള്ള മൂന്നു ബില്ലുകള്‍ക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കി.ഇതോടെ 1860ലെ ഇന്‍ഡ്യന്‍ പീനല്‍കോട്(ഐ.പി.സി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടം (സി.ആര്‍.പി.സി) 1972ലെ ഇന്‍ഡ്യന്‍ തെളിവു നിയമം(എവിഡന്‍സ് ആക്ട്) എന്നിവ ഇല്ലാതായി-പകരം ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യബില്‍ എന്നിവ നിലവില്‍ വന്നു. പ്രതിപക്ഷ എം.പിമാരില്‍ ഭൂരിഭാഗവും സസ്പെന്‍ഷനിലൂടെ പുറത്തായതിനാല്‍ അവരുടെ അസാന്നിധ്യത്തിലാണ് മൂന്നു സുപ്രധാന ബില്ലുകള്‍ ലോക്സഭ പാസാക്കിയത്. ഉപഭോക്താവിന്റെ അനുമതി തേടാതെ വാണിജ്യ സന്ദേശങ്ങള്‍ അയച്ചാല്‍ ടെലകോം കമ്പനിക്കു പിഴ മുതല്‍ വിലക്കു വരെ വ്യവസ്ഥ ചെയ്യുന്ന ടെലക്കോം ബില്ലും ലോക്സഭ ഇന്നലെ പാസാക്കി. ഇത്തരത്തിലുള്ള ആദ്യ നിയമലംഘനത്തിന് 50,000 രൂപയും പിന്നീട് ഓരോ തവണയും രണ്ടു ലക്ഷം രൂപ വീതവുമാണ് പിഴ.
രാജ്യ സുരക്ഷയ്ക്കു വെല്ലുവിളി ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ വ്യക്തികളുടെ സന്ദേശങ്ങള്‍ നിരീക്ഷിക്കാനും വിലക്കാനും കമ്പനികള്‍ക്കു നിര്‍ദ്ദേശം നല്‍കാവുന്ന നിയമവും പ്രാബല്യത്തില്‍ വന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page