മദ്യലഹരിയില്‍ പിതൃസഹോദരനെ കുത്തിക്കൊന്നു; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: മദ്യലഹരിയില്‍ പിതൃസഹോദരനെ കുത്തിക്കൊന്നു. മട്ടന്നൂര്‍, പൊതേരിയിലെ വണ്ണാത്തിക്കുന്നില്‍ ഗിരീഷ് (55)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്റെ മകന്‍ സിഹിലി(25) നെ പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വൈകുന്നേരം ഒരു ബാറില്‍ നിന്ന് ഇരുവരും ഒന്നിച്ച് മദ്യപിച്ചിരുന്നു. രാത്രി വീട്ടില്‍ എത്തിയശേഷം പരസ്പരം വാക്കുതര്‍ക്കം ഉണ്ടാവുകയും അതിനിടയില്‍ ഗിരീഷിനു കുത്തേല്‍ക്കുകയുമായിരുന്നുവെന്നു പറയുന്നു. സംഭവത്തിനുശേഷം സ്ഥലത്തുനിന്നു ഓടി രക്ഷപ്പെട്ട സിഹിലിനെ ഇന്നു രാവിലെയാണ് അറസ്റ്റു ചെയ്തത്. ഗിരീഷ് തെങ്ങുകയറ്റ തൊഴിലാളിയും സിഹില്‍ പെയിന്റിംഗ് തൊഴിലാളിയുമാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page