രാത്രി മയക്കുമരുന്ന് വില്‍പന തൊഴില്‍; ബംഗളൂരുവില്‍ നിന്ന് എത്തിച്ച എംഡിഎം.എയുമായി യുവാവ് പിടിയില്‍

കണ്ണൂര്‍: ബംഗളൂരുവില്‍ നിന്ന് വില്‍പനക്കായി എത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. തളിപ്പറമ്പ് മുക്കോല സ്വദേശി കണ്ടച്ചി ഹൗസില്‍ കെ.യൂനൂസിനെ (34)യാണ് എസ്.ഐ ഇ.ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ജില്ലാ റൂറല്‍ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും പരിശോധനക്കെത്തിയിരുന്നു. വ്യാഴാഴ്ച രാത്രി കുറുമാത്തൂര്‍ നെടുമുണ്ടയില്‍ വാഹനപരിശോധനക്കിടെ ബുള്ളറ്റില്‍ കടത്തുകയായിരുന്ന ലഹരിമരുന്നുമായി യുവാവിനെ പൊലീസ് പിടികൂടുകയായിരുന്നു. 9.183 ഗ്രാം എം.ഡി.എംഎയാണ് വാഹനത്തില്‍ നിന്ന് കണ്ടെത്തിയത്. ബംഗളൂരുവില്‍ നിന്ന് ലഹരിമരുന്ന് എത്തിച്ച് തളിപ്പറമ്പ, കപ്പാലം, മുക്കോല എന്നിവിടങ്ങളില്‍ ഇയാള്‍ വ്യാപകമായി ലഹരിമരുന്ന് വില്‍പന നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ നിര്‍ദേശ പ്രകാരം നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി വി രമേശന്റെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ വ്യാപകമായ ലഹരി വിരുദ്ധ പരിശോധനയാണ് നടന്നു വരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഭക്ഷണം നല്‍കാന്‍ വൈകിയെന്ന് ആരോപണം; ഹോട്ടല്‍ ജീവനക്കാരന്റെ മുഖത്തേക്ക് സ്റ്റീല്‍ ജഗ്ഗ് കൊണ്ടടിച്ചു, ചില്ല് എറിഞ്ഞു തകര്‍ത്തു, കാല്‍നട യാത്രക്കാരിയായ പെണ്‍കുട്ടിക്ക് പരിക്ക്, സംഭവം കാസര്‍കോട് നഗരത്തില്‍
ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

You cannot copy content of this page