സഹകരണ ബാങ്കിനെതിരെ നല്‍കിയ പരാതി പൂഴ്ത്തിയെന്നാരോപണം: മൊട്ടയടിച്ച് പ്രതിഷേധിച്ച് പ്രവാസി കോണ്‍ഗ്രസ് നേതാവ്

കാസര്‍കോട്: ഹൊസ്ദുര്‍ഗ് സഹകരണ ബാങ്കിനെതിരെ നല്‍കിയ പരാതി പൂഴ്ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് സഹകരണ രജിസ്ട്രാറുടെ ഓഫീസിന് മുന്നില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് മൊട്ടയടിച്ച് പ്രതിഷേധിച്ചു. അലാമി പള്ളി തെരുവത്തുള്ള ഓഫീസിന് മുന്നിലാണ് നാടകീയ സംഭവം. ജില്ല പ്രസിഡന്റ് പത്മരാജന്‍ ഐങ്ങോത്താണ് മൊട്ടയടിച്ച് പ്രതിഷേധിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ ബാര്‍ബര്‍ തൊഴിലാളിയുമായെത്തിയാണ് തലമുണ്ഡനം ചെയ്തത്. ഹോസ്ദുര്‍ഗ് ബാങ്കില്‍ നടക്കുന്ന അഴിമതിക്ക് രജിസ്ട്രാര്‍ ഓഫീസിലെ ചില ജീവനക്കാര്‍ കൂട്ടുനില്‍ക്കുന്നെന്നാരോപിച്ചാണ് പ്രതിഷേധിച്ചത്. സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ പത്മരാജന്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page