കാണാതായ യുവതിയെ സഹോദരൻ കൊന്ന് കുഴിച്ചു മൂടിയെന്ന് പരാതി; സ്ഥലത്ത് മണ്ണ് നീക്കി പരിശോധന

മാനന്തവാടി:വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യുവതിയെ കൊന്നുകുഴിച്ചുമൂടിയതാണെന്ന്‌ പരാതി. തന്റെ സഹോദരി ഷൈനിയെ സഹോദരനായ നിധീഷ് കൊലപ്പെടുത്തിയതാണെന്നാണ് സഹോദരി മാനന്തവാടി വരയാല്‍ നാല്പത്തൊന്നാംമൈല്‍ കുറ്റിയകാട്ടില്‍ ബീന പോലീസില്‍ പരാതിപ്പെട്ടത്.2005-ലാണ് ഷൈനിയെ കാണാതായത്. സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ ബീന നിധീഷിനുനേരെ ആരോപണമുന്നയിച്ചത്. നിധീഷ് ഷൈനിയെ കൊന്നശേഷം വീടിനോടുചേര്‍ന്ന തെങ്ങിൻചുവട്ടില്‍ കുഴിച്ചിട്ടെന്നാണ് പരാതി. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ പരിശോധന നടത്തി.

മാനന്തവാടി തഹസില്‍ദാര്‍ എം ജെ. അഗസ്റ്റിന്റെ സാന്നിധ്യത്തില്‍ ഡി.വൈ എസ്.പി. പി. എൽ ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ടരമണിക്കൂറോളം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച്‌ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക്‌ 12-വരെ നീണ്ടു. പോലീസ് ഫൊറൻസിക് സര്‍ജൻ ഡോ. എസ്. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page