ക്രിസ്തുമസ് -പുതുവത്സര പരിശോധന കര്‍ശനമാക്കി; ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച 207 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി; ഒരാളെ അറസ്റ്റുചെയ്തു

കാസര്‍കോട്: ക്രിസ്തുമസ് -പുതുവത്സര സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയില്‍ ബേളയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ സൂക്ഷിച്ച 207.36 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. ബേള മേഗിനടുക്ക സ്വദേശി കൃഷ്ണനായിക്ക്(44) ആണ് പിടിയിലായത്. കൂട്ടുപ്രതി ബേള കര്‍മാര്‍ സ്വദേശി പറശ്ശിനി നിലയത്തില്‍ ചന്ദ്രന്‍(45) എക്‌സൈസിനെ കണ്ട് രക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ സാജന്‍ അപ്യാലും സംഘവുമാണ് ബേളയില്‍ റെയ്ഡിനെത്തിയത്. ബേള മേഗിനടുക്കയിലെ ആള്‍താമസമില്ലാത്ത വീട്ടിലാണ് മദ്യ ശേഖരം കണ്ടെത്തിയത്. ക്രിസ്തുമസ്- പുതുവത്സര ആഘോഷങ്ങള്‍ക്കായി ശേഖരിച്ച് വെച്ച മദ്യമാണ് അധികൃതര്‍ പിടികൂടിയത്. പ്രതികളുടെ അന്തര്‍ സംസ്ഥാന മദ്യക്കടത്ത് സംഘവുമായുള്ള പങ്കും അന്വേഷിക്കുന്നുണ്ട്. രണ്ടാം പ്രതി ചന്ദ്രന്‍ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. പിടികൂടി മദ്യം എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സതീശന്‍, വി മഞ്ചുനാഥന്‍, എക്‌സൈസ് ഡ്രൈവര്‍ പി.എ ക്രിസ്റ്റിന്‍ എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page