കാസർകോട് നഗരം വിടാതെ കാട്ടുപോത്ത്; ഇത്തവണ എത്തിയത് നുള്ളിപ്പാടിയില്‍; പിടികൂടാൻ നടപടി ആയില്ല

കാസര്‍കോട്: നാടിനെ ഭീതിയിലാഴ്ത്തിയ കാട്ടുപോത്ത് നുള്ളിപ്പാടിയിലെത്തി. മിനിഞ്ഞാന്നു സന്ധ്യയോടെ താളിപ്പടുപ്പ് ഭാഗങ്ങളിലെ വീട്ടുമുറ്റങ്ങളില്‍ എത്തിയ കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിയാതെ വനം വകുപ്പ് അധികൃതര്‍ കുഴങ്ങുന്നതിനിടയിലാണിത്. ഇന്നലെ സന്ധ്യയോടെ ദേശീയപാതയോരത്തെത്തിയ കാട്ടുപോത്ത് വാഹനങ്ങളുടെ വെളിച്ചം അടിച്ചപ്പോള്‍ വിരണ്ടോടി. വാഹനങ്ങളിലെ യാത്രക്കാരും ഭയന്നു. പിന്നീട് സ്ഥലത്തു നിന്നു ഓടിപ്പോയ കാട്ടുപോത്ത് എവിടെയാണെന്നു വ്യക്തമല്ല. കാട്ടില്‍ നിന്നു കൂട്ടം തെറ്റിയായിരിക്കും കാട്ടുപോത്ത് കാസര്‍കോട്ട് എത്തിയതെന്നു സംശയിക്കുന്നു. മുളിയാര്‍ റിസര്‍വ്വ് ഫോറസ്റ്റ് കാട്ടുപോത്തുകളുടെ ആവാസ കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടെ നിന്നും കശുവണ്ടി പ്ലാന്റേഷനുകളിലേയ്ക്ക് കാട്ടുപോത്തുകള്‍ സഞ്ചരിക്കാറുണ്ട്. അത്തരം സന്ദര്‍ഭത്തില്‍ കൂട്ടം തെറ്റിയ കാട്ടുപോത്തായിരിക്കും നഗരസഭാ പ്രദേശത്ത് എത്തിയതെന്നു സംശയിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page