ചാന്ദ്രയാന്‍ ദൗത്യസംഘാംഗമായിരുന്ന കാസര്‍കോട് സ്വദേശിയായ യുവശാസ്‌ത്രജ്ഞന്‍ അന്തരിച്ചു; അശോകിൻ്റെ അപ്രതീക്ഷിത വിയോഗം ഹൃദയാഘാതത്തെ തുടർന്ന്

കാസര്‍കോട്‌: ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന്  പിന്നില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച കാസര്‍ കോട്ടെ യുവ ശാസ്‌ത്രജ്ഞന്‍ ഹൃദയാഘാതം മൂലം മരിച്ചു. സുര്‍ളു, ബട്ടംപാറയിലെ അശോക്‌ (43) ആണ്‌ ഇന്നലെ ബംഗ്‌ളൂരുവിലെ വസതിയില്‍ മരിച്ചത്. മൃതദേഹം  രാവിലെ കാസര്‍കോട്ടെത്തിച്ചു.  സുര്‍ളു, ബട്ടംപാറയിലെ പരേതനായ പുട്ടണ്ണ-നാഗവേണി ദമ്പതികളുടെ മകനാണ്‌ അശോക്‌. ഭാര്യ: മാഷ്യയാ ബംഗ്‌ളൂരു ഐഎസ്‌ആര്‍ഒയിലെ ശാസ്‌ത്രജ്ഞയാണ്‌. മക്കള്‍: റിയാനസ്‌, ഹിയ. സഹോദരങ്ങള്‍: സീതാരാമ, പുഷ്‌പലത, ജലജാക്ഷി, പത്മനാഭ, ഭവാനി, രോഹിത്‌, ദീക്ഷിത്ത്‌. കുഡ്‌ലു ഹൈസ്‌കൂള്‍ കാസര്‍കോട്‌ ഗവ.കോളേജ്‌, പെരിയ പോളിടെക്‌നിക്ക്‌ എന്നിവിടങ്ങളിലെ പഠനത്തിനുശേഷമാണ്‌ തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒയില്‍ എത്തിയത്‌. പിന്നീട്‌ ബംഗ്‌ളൂരുവിലേയ്‌ക്ക്‌ മാറി. അവിടെ വച്ചാണ്‌ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായത്‌. കഴിഞ്ഞ ചതുര്‍ത്ഥി ആഘോഷകാലത്താണ്‌ അശോക്‌ അവസാനമായി കാസര്‍കോട്ടെത്തിയത്‌. അന്ന്‌ നാട്ടിലെ വിവിധ സംഘടനകള്‍ അശോകിനെ അനുമോദിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page