മദ്യലഹരിയിൽ കടകൾക്ക് നേരെ ആക്രമണം; പൊലീസ് എത്തിയതോടെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമവും; മണിക്കൂറോളം നീണ്ട നാടകീയ രംഗങ്ങൾക്കൊടുവിൽ യുവാവിനെ കീഴ്പെടുത്തി

കാസർകോട്: മദ്യലഹരിയില്‍ യുവാവിന്റെ പരാക്രമം. വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചുതകര്‍ത്ത യുവാവ് പൊലീസ് എത്തിയതോടെ കൈഞരമ്പ് മുറിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. യുവാവിനെ നാട്ടുകാരും പൊലീസും ചേർന്ന് പിന്നീട് കീഴടക്കി. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് സീതാംഗോളിയിലാണ് സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന യുവാവ് സീതാംഗോളിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ കയറി ആദ്യം അതിക്രമം കാട്ടുകയായിരുന്നു. സംഭവം കണ്ട പരിസരവാസികൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കുമ്പള പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കയ്യിലുണ്ടായ ബ്ലേഡ് കൊണ്ട് ഇയാള്‍ സ്വന്തം കൈ ഞരമ്പ് മുറിക്കാനുള്ള ശ്രമവും നടത്തി. യുവാവിനെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നടത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥരെ തള്ളിയിട്ട് ഇയാള്‍ വീണ്ടും കടകള്‍ തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഇയാള്‍ ടൗണില്‍ പരിഭ്രാന്തി സൃഷ്ടിച്ചതായി നാട്ടുകാർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹെല്‍മെറ്റ് ധരിക്കാതെ ദേശീയപാതയില്‍ അമിതവേഗതയില്‍ വളഞ്ഞുപുളഞ്ഞും ബൈക്കോടിച്ചു; പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്തിയില്ല, മദ്യലഹരിയിലായിരുന്ന സീനിയര്‍ ക്ലര്‍ക്കിനെതിരെയും ഓവര്‍സീയര്‍ക്കെതിരെയും കേസ്
Scroll to top

You cannot copy content of this page