ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു

ഗാസാ സിറ്റി: ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ അല്‍ജസീറ ക്യാമറാമാന്‍ കൊല്ലപ്പെട്ടു. അല്‍ ജസീറയുടെ ഗാസ സിറ്റി ബ്യൂറോ ക്യാമറാമാന്‍ സാമിര്‍ അബൂ ദഖയാണ് ഗാസയിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആംബുലന്‍സ് ടീമിനെ ഇസ്രായേല്‍ വിലക്കിയത് കാരണം സാമിറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകളാണ് സാമിര്‍ ആംബുലന്‍സിന് വേണ്ടി കാത്തു കിടന്നത്. സാമിറിന്റെ മരണത്തോടെ ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 90 ആയി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇസ്രയേലിനാണെന്ന് അല്‍ജസീറ പ്രതികരിച്ചു. ആക്രമണത്തില്‍ അല്‍ജസീറ ഗാസ സിറ്റി ബ്യൂറോ ചീഫ് വാഈല്‍ അല്‍ ദഹ്ദൂഹിനും പരിക്കേറ്റിരുന്നു. അതിനിടെ വടക്കന്‍ ഗാസയില്‍ സ്വന്തം പൗരന്മാരായ മൂന്ന് ബന്ദികളെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയത് ഭീഷണിയാണെന്ന് തെറ്റിദ്ധരിച്ച് അബദ്ധത്തില്‍ നടത്തിയ വെടിവെപ്പിലാണെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) വിശദീകരിച്ചു. യോതം ഹൈം (28) സമര്‍ തലാല്‍ക്ക (22) അലോണ്‍ ഷംരിസ് (26) എന്നീ ഇസ്രയേലി ബന്ദികളാണ് കൊല്ലപ്പെട്ടത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page