റെയില്‍വേ ഗേറ്റില്‍ ആവേശം വേണ്ടാ; വാഹനം പിടിച്ചെടുക്കും, വന്‍ പിഴ പിന്നാലെ വരും, മുന്നറിയിപ്പുമായി റെയില്‍വേ

കാസര്‍കോട്: റെയില്‍വേ ഗേറ്റ് കടക്കാന്‍ ധൃതികാണിച്ചാല്‍ പണിവരും. വാഹനം പിടിച്ചെടുക്കും. വന്‍ തുക പിഴയായും വരും. നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് റെയില്‍വേയുടെ മുന്നറിയിപ്പ്.
റെയില്‍വേ ഗേറ്റ് തകര്‍ത്തതും വാഹനം പാളത്തില്‍ പ്രവേശിച്ചതും ഉള്‍പ്പെടെ കഴിഞ്ഞ രണ്ടുവര്‍ഷം 92 തവണ അപകടമുണ്ടാക്കിയെന്ന് പാലക്കാട് ഡിവിഷന്റെ കണക്കില്‍ പറയുന്നു. 19.89 ലക്ഷം രൂപ പിഴ ഈടാക്കുകയും എട്ട് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അപകടംമുണ്ടാക്കിയ വാഹനം ആര്‍.പി.എഫ്. പിടികൂടിയാല്‍ പിന്നീട് കോടതി മുഖാന്തിരം മാത്രമേ വാഹനം ഉടമയ്ക്ക് തിരിച്ചുകിട്ടൂ.
ഈ വര്‍ഷം ആര്‍.പി.എഫ്. 174 പൊതുജന ബോധവത്കരണ പരിപാടികള്‍ നടത്തിയിട്ടും ഗേറ്റിലെ അപകടത്തിന് കുറവില്ല. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചില ലെവല്‍ ക്രോസിങ്ങുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. തിരക്കേറിയ സമയങ്ങളില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടങ്ങിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 23-ന് താഴെ ചൊവ്വ റെയില്‍വേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിച്ചുകടക്കാന്‍ ശ്രമിച്ച ജീപ്പ് പാളത്തില്‍ കുടുങ്ങിയിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page