തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും

കാസര്‍കോട്: ചിരപുരാതനവും പ്രസിദ്ധവുമായ തളങ്കര, പുഞ്ചക്കൊടി വലിയവീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25 വരെ നടക്കും. ഇന്ന് (ഞായര്‍) രാവിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ തറവാട് മുറ്റത്തു നടന്ന ദേവ പ്രശ്ന ചിന്തയിലാണ് തെയ്യംകെട്ട് മഹോത്സവത്തിന്റെ തീയ്യതി നിശ്ചയിച്ചത്. മഹോത്സവത്തിന്റെ സുപ്രധാന ചടങ്ങായ കൂവം അളക്കല്‍ 2027 മാര്‍ച്ച് അഞ്ചിനു നടക്കും. കലവറ നിറയ്ക്കല്‍ ഏപ്രില്‍ 22നാണ്.

ആഘോഷ കമ്മിറ്റി രൂപീകരണയോഗം വേണു അതിര്‍ക്കുഴിയുടെ അധ്യക്ഷതയില്‍ ബ്രഹ്‌മശ്രീ വിഷ്ണു പ്രകാശ് പട്ടേരി ഉല്‍ഘാടനം ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി സംസാരിച്ചു. മുന്‍ എം എല്‍ എ എന്‍.എ നെല്ലിക്കുന്ന്, കാസര്‍കോട് നഗരസഭാ വൈസ് ചെയര്‍മാന്‍ കെ എം ഹമീദ്, വാര്‍ഡ് കൗണ്‍സിലര്‍ നൈമുന്നീസ, തീയ്യ മഹാസഭാ സംസ്ഥാന പ്രസിഡണ്ട് ഗണേശന്‍ അരമങ്ങാനം, ഉത്തരമലബാര്‍ തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹി നാരായണന്‍, ഖാസി ലൈന്‍ ബദ്രിയ്യ മസ്ജിദ് കമ്മിറ്റി സെക്രട്ടറി എന്‍ എ സയ്യിദ് തുടങ്ങിയവര്‍ സംസാരിച്ചു. തളങ്കര- പുലിക്കുന്ന് ശ്രീ ഭഗവതി സേവാ സംഘം പരിധിയിലെ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍, അധ്യക്ഷന്‍മാര്‍, അംഗങ്ങള്‍, ഗ്രാമ കമ്മിറ്റി ഭാരവാഹികള്‍, പുഞ്ചക്കൊടി വലിയ വീട് തറവാട് കാരണവര്‍, ആചാര സ്ഥാനികര്‍, അധ്യക്ഷന്‍, അംഗങ്ങള്‍, സമൂഹത്തിന്റെ നാനാ തുറകളിലുള്ള പ്രമുഖ വ്യക്തികള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ആഘോഷ കമ്മിറ്റി ഭാരവാഹികള്‍: എന്‍ സതീശന്‍(ചെയര്‍മാന്‍), ഉദയന്‍ കൊല്ലംപാടി, വേണു അതൃക്കുഴി(വര്‍ക്കിംഗ് ചെയര്‍മാന്മാര്‍), ഗണേശന്‍ ആനവാതുക്കല്‍(ജനറല്‍. കണ്‍വീനര്‍), സന്തോഷ്(ട്രഷറര്‍).

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page