ഫോണ്‍ ഹാക്ക് ചെയ്ത് അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുക്കുന്ന സംഭവം വര്‍ധിക്കുന്നു; കുഞ്ചാര്‍ സ്വദേശിയുടെ 5 ലക്ഷം പോയി

കാസര്‍കോട്: ഉടമ അറിയാതെ ഫോണ്‍ഹാക്ക് ചെയ്ത് അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്ന സംഭവം ജില്ലയില്‍ വര്‍ധിക്കുന്നു. ഫോണ്‍ ഹാക്ക് ചെയ്തും വ്യാജ ലിങ്ക് അയച്ചുമാണ് സൈബര്‍ തട്ടിപ്പ് സംഘം പണം തട്ടുന്നത്. ഇത്തരത്തില്‍ കുഞ്ചാര്‍ സ്വദേശി അബ്ദുല്‍ അസീസിന് പണം നഷ്ടമായത് 5 ലക്ഷത്തിലധികം രൂപ. കഴിഞ്ഞ ഏപ്രില്‍ 28 നും 29 നും ഇടയിലുള്ള സമയത്ത് ആരോ ഫോണ്‍ ഹാക്ക് ചെയ്ത് 52,3,496 രൂപ ബറോഡ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചുവെന്നാണ് അസീസ് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബേള സ്വദേശി കെഎന്‍ ലോകേഷിന്റെ അരലക്ഷം രൂപയാണ് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത്. കഴിഞ്ഞ ആഗസ്ത് 25 നാണ് ഫോണ്‍ ഹാക്ക് ചെയ്തതെന്ന് ബദിയടുക്ക പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. യുവാവിന്റെ ഗ്രാമീണ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് 50,900 രൂപ പിന്‍വലിച്ചതായി കാണുന്നത്. ഇത്തരത്തില്‍ നിരവധി സംഭവങ്ങളാണ് ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാജ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടും സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര പുഞ്ചക്കൊടി വലിയ വീട് തറവാട് ശ്രീ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം 2027 ഏപ്രില്‍ 22 മുതല്‍ 25വരെ; ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദേവപ്രശ്ന ചിന്തയും ആഘോഷകമ്മിറ്റി രൂപീകരണവും
Scroll to top

You cannot copy content of this page