കാസര്‍കോട്: മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ വളഞ്ഞിട്ടു പിടികൂടി പൊലീസിലേല്‍പ്പിച്ചു. പശ്ചിമബംഗാള്‍ സ്വദേശി മാലിക് ഹുസൈന്‍ (21) ആണ് പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരുന്നു. തൃക്കരിപ്പൂര്‍ തങ്കയത്താണ് സംഭവം. നിര്‍മ്മാണ ജോലിക്കായാണ് മാലിക് ഹുസൈന്‍ അടങ്ങിയ സംഘം വീട്ടിലെത്തിയത്. ഇയാൾ ജോലി ചെയ്തു കൊണ്ടിരിക്കെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ക്യാമറയിലാണ് കുളിമുറി ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ വീട്ടുകാര്‍ ബഹളം വച്ചു.ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ഹുസൈന്‍ മാലികിനെ കയ്യോടെ പിടികൂടി ചന്തേര പൊലീസിന് കൈമാറുകയായിരുന്നു.







