കാസര്‍കോട്: നീലേശ്വരം, തോട്ടുംപുറത്ത് സിപിഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ കത്തി നശിച്ചു. ഇട്ടപ്പുറം പ്രകാശന്റെ സ്‌കൂട്ടറാണ് ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒരു മണിയോടെ കത്തി നശിച്ചത്. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കത്തുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് വെള്ളം കോരിയൊഴിച്ചു തീകെടുത്തിയെങ്കിലും ഫലം ഫണ്ടായില്ല. തീ വെപ്പിന് പിന്നില്‍ ആരാണെന്നു വ്യക്തമല്ല.
വിവരമറിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍
ഇ.ഷജീര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.







