കാസർകോട് : കെ. വി. അബൂബക്കർ ഉമരിയുടെ ‘അറിവടയാളങ്ങൾ’ ആത്മകഥ ഡോ: അബ്‌ദുസ്സലാം അഹ്‌മദ് വാണിയമ്പലം പ്രകാശനം ചെയ്തു. കല്ലട്ര മാഹിൻ ഹാജി എം എൽ എ പുസ്തകം സ്വീകരിച്ചു.
പരവനടുക്കം ആലിയ കോളേജ് കാമ്പസിൽ നടന്ന ചടങ്ങിൽ കെ വി അബൂബക്കർ ഉമരിക്ക് ചെമ്മനാട് ജമാഅത്ത് കമ്മറ്റിയുടെ ഉപഹാരം മുൻ മന്ത്രിയും ജമാഅത്ത് കമ്മിറ്റി പ്രസിഡന്റുമായ സി ടി അഹമ്മദലി സമ്മാനിച്ചു.
ഗ്രന്ഥകാരൻ സദ്‌റുദ്ദീനു അലുംമിനിയുടെ ഉപഹാരം ഐ ഇ സി ഐ ചെയർമാൻ എം.കെ മുഹമ്മദലിയും
കെ വി കുടുംബത്തിൻ്റെ ഉപഹാരം കെ വി മുജീബുല്ലയും കൈമാറി. സി എച്ച് അബ്ദു റഹീം അധ്യക്ഷത വഹിച്ചു . ഡോ ഹബീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു.ടി . ഇ . മുഹമ്മദ് റാഫി, മുൻ മന്ത്രി ഇ.ചന്ദ്രശേഖരൻ , രാധാകൃഷ്ണൻ പെരുമ്പള, സി.എച്ച് മുഹമ്മദ്, വി പി ബഷീർ , കെ എം അബുൽ ഗൈസ് നദ്‌വി, അത്വീഖുറഹ്മാൻ ഫൈസി, അബ്‌ദുസ്സലാം അൽബാഖവി, ആയിശ അബൂബക്കർ, പി.എസ്. അബ്ദുല്ല കുഞ്ഞി, യു. അബ്ദുസ്സലാം, ടി.കെ മുഹമ്മദ് അലി, ബദ്റുൽ മുനീർ, എം എച്ച് സീതി, ഷഫീഖ് നസ്റുല്ലാഹ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് ഇഖ്‌ബാൽ, അബ്ദുറഹ്‌മാൻ വളാഞ്ചേരി, റഫീഖുർറഹ്‌മാൻ മൂഴിക്കൽ, ബി എച്ച് അബ്ദുൽ ഖാദർ,പി കെ അബ്ദുല്ല പ്രസംഗിച്ചു.







