‘സദാചാരത്തിന്റെ പേരില്‍ സ്വകാര്യതയിലേക്കിറങ്ങിയാല്‍ ചെവിക്കല്ല് അടിച്ചു പൊളിക്കും’; പാര്‍ട്ടി ഗ്രാമത്തില്‍ സദാചാര പോസ്റ്റര്‍; വിവാദങ്ങള്‍ക്കിടെ പോസ്റ്റര്‍ നീക്കം ചെയ്തു

കാസര്‍കോട്: സി.പി.എം പാര്‍ട്ടി ഗ്രാമമായ മുന്നാട്ട് ചില നേതാക്കള്‍ക്കെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് പാര്‍ട്ടി ഇടപെട്ട് സദാചാര ഫ്‌ളക്സ് ബോര്‍ഡ് നീക്കം ചെയ്തു. സിപിഎം നിയന്ത്രണത്തിലുള്ള ആഴീക്കോടന്‍ സ്മാരക ഗ്രന്ഥാലയ വാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ഫ്ളക്സ് പ്രചരിപ്പിച്ചത്. കഴിഞ്ഞദിവസം പ്രത്യക്ഷപ്പെട്ട ഫ്ളക്സ് അന്നു തന്നെ നീക്കം ചെയ്തതായാണ് വിവരം. സദാചാരത്തിന്റെ പേരില്‍ സ്വകാര്യതയിലേക്കിറങ്ങിയാല്‍ ചെവിക്കല്ല് അടിച്ചു പൊളിക്കുമെന്നു ഫ്ളക്സ് പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും താക്കീതു നല്‍കുന്നുണ്ട്. ഫ്ളക്സിനടിയില്‍ മുന്നാട് സഖാക്കള്‍ എന്നും ചേര്‍ത്തിട്ടുണ്ട്. വിവാദം ചിത്രം സഹിതം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഡിവൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകരും ലോക്കല്‍ കമ്മിറ്റി നേതാക്കളും തമ്മിലുള്ള തര്‍ക്കമാണ് ഫ്ളക്സിനു പിന്നിലെന്നു പറയുന്നു. പ്രശ്നം പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page