അമേരിക്കയിൽ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വെടി വെയ്പ്പ്; മൂന്ന് മരണം

വെബ്ബ് ഡെസ്ക്:അമേരിക്കയില്‍ വെടിവയ്പ്പില്‍ മൂന്ന് മരണം.  നെവാഡ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് വെടിവയ്പ്പുണ്ടായത്.നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

പ്രാദേശിക സമയം ഒരു മണിയോടെയായിരുന്നു സംഭവം. ക്യാമ്പസിലെത്തിയ അക്രമി തുടരെ എഴോളം തവണ വെടിവെക്കുകയായിരുന്നുവെന്ന് പ്രൊഫസറായ വിൻസെന്റ് പെരസ് പറഞ്ഞു. ഏറ്റുമുട്ടലില്‍ അക്രമി കൊല്ലപ്പെട്ടന്നാണ് നിഗമനം. വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ നിന്നൊഴിപ്പിച്ചു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും വെടിവെപ്പിനുള്ള കാരണം അവ്യക്തമാണെന്നും പോലീസ് അറിയിച്ചു.

സംഭവത്തെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുച്ചേരുന്നതായും പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page