സൗദിയില്‍ മലയാളി കുത്തേറ്റു മരിച്ചു

റിയാദ്: സൗദിയിലെ ജിസാനിലുള്ള ദര്‍ബില്‍ മലയാളി കുത്തേറ്റുമരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി സി.പി സൈദ് ഹാജിയുടെ മകന്‍ ചേരിക്കപ്പാടം ഹൗസില്‍ അബ്ദുല്‍ മജീദാണ് (44) ആണ് കൊല്ലപ്പട്ടത്. ചൊവ്വാഴ്ച സൗദി സമയം രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് ബംഗ്ലാദേശി സ്വദേശികളില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടില്‍ പോയി അബ്ദുല്‍ മജീദ് തിരിച്ചെത്തിയത്. ദര്‍ബില്‍ ഒരു കടയിലാണ് അബ്ദുല്‍ മജീദ് ജോലി ചെയ്തിരുന്നത്. ചൊവ്വാഴ്ച രാവിലെ ജോലി അന്വേഷിച്ചുവന്ന ഒരു ബംഗ്ലാദേശിയോട് ജോലിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം ദര്‍ബിലെ ആശുപത്രിയിലെ മോച്ചറിയിലേക്ക് മാറ്റി. അബ്ദുല്‍ മജീദിനെ കുത്തിയശേഷം കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. 15 വര്‍ഷമായി അബ്ദുല്‍ മജീദ് സൗദി അറേബ്യയില്‍ ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളായ സൈനുദ്ദീന്‍, സിയാവുദ്ദീന്‍ എന്നിവരും സൗദിയിലുണ്ട്. മകള്‍ നാജിയയുടെ വിവാഹത്തിന് വന്ന് രണ്ടു മാസം മുന്‍പാണ് മജീദ് മടങ്ങിയത്. സി.പി സൈനബയാണ് മാതാവ്. ഭാര്യ: റൈഹാനത്ത് ഇ.കെ. മക്കള്‍: ഫാത്വിമത്തു നാജിയ സി.പി, മിദ്ലാജ് സി.പി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാസര്‍കോട് കലക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ മരണം: പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി എ ഡി എമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്; ആത്മഹത്യയ്ക്കിടയാക്കിയത് സ്ഥലമാറ്റമല്ലെന്നും ഡിപ്രഷന്‍ കാരണമെന്നും റിപ്പോര്‍ട്ട്
Scroll to top

You cannot copy content of this page