കാസര്‍കോട്: തളിപ്പറമ്പ്, ചപ്പാരപ്പടവ് സ്വദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം, ചായ്യോത്ത് വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനായ അനില്‍ കുമാര്‍ (41)ആണ് ജീവനൊടുക്കിയത്. പാലാത്തടം, ഇടിച്ചുടിയില് മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് ബന്ധുക്കള്‍ നീലേശ്വരത്തെത്തി. കോണ്‍ക്രീറ്റ് തൊഴിലാളിയാണ് അനില്‍ കുമാര്‍. നീലേശ്വരം പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഉഷ. മകള്‍: സൂര്യ.







