കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്നയാളെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കാനറാ ബാങ്ക് ബേക്കല്‍, പള്ളിക്കര ശാഖയിലെ അപ്രൈസറായ ബിഎം.ഗിരീഷ് കുമാര്‍ (48)ആണ് മരിച്ചത്. കൂഡ്ലു, പെര്‍ണടുക്ക സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഗിരീഷ് കുമാറിനെ കാണാത്ത കാര്യം ഇന്ന് രാവിലെയാണ് വീട്ടുകാര്‍ അറിഞ്ഞത്. അന്വേഷണം നടക്കുന്നതിനിടയില്‍ കാസര്‍കോട്, അടുക്കത്ത് ബയല്‍ റെയില്‍വെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഹരീഷ് ആചാര്യ-പുഷ്പലത ദമ്പതികളുടെ മകനാണ്. ഭാര്യ: മമത ഗൗരി. മക്കള്‍: നമ്രത (ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി, കൂഡ്ലു സ്‌കൂള്‍), പരേതനായ ദീക്ഷിത്. സഹോദരങ്ങള്‍: ചരണ്‍കുമാര്‍, ലക്ഷ്മീശ, സദാനന്ദ, അനുരാധ, ഹേമലത,







