കൊല്ലം: സ്കൂള്‍ വിദ്യാര്‍ഥികളോട് ലൈംഗിക അതിക്രമം കാട്ടിയ പാര്‍ട്ട് ടൈം സ്വീപ്പര്‍ അറസ്റ്റില്‍. കൊല്ലം ഏരൂര്‍ തുമ്ബോട് സ്വദേശി കുമാരപിള്ളയാണ് അറസ്റ്റിലായത്. കുട്ടികളുടെ പരാതിയെ തുടർന്നാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.. നാല് പോക്സോ കേസുകള്‍ ഏരൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുമാരപിള്ളയെ സര്‍വീസില്‍ നിന്നും സസ്പെൻഡ് ചെയ്തു. രാവിലെ ക്ലാസ്സ് മുറികള്‍ വൃത്തിയാക്കാൻ എത്തുന്ന പ്രതി വിദ്യാര്‍ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം കാട്ടി എന്നതാണ് പരാതി. കഴിഞ്ഞ ദിവസം ക്ലാസ്സ് കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി സഹപാഠിയോട് പ്രതി ചെയ്ത കാര്യങ്ങള്‍ സംസാരിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട മാതാവ് വിവരം ചോദിച്ചതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.
നാല് കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കുമാര പിള്ളക്കെതിരെ പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നെഞ്ചുവേദനയെന്ന് പറഞ്ഞ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടുതല്‍ കുട്ടികള്‍ അതിക്രമത്തിനു ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.