ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മംഗളൂരു: പരിവാര്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജറെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൂര്‍ പട്ടേ മണിഞ്ചെ സ്വദേശി പ്രീതം എന്‍ (26) ആണ് മരിച്ചത്. ഡിസംബര്‍ മൂന്നിനാണ് സംഭവം പുറത്തറിയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി കമ്പനിയില്‍ ജോലി ചെയ്തിരുന്ന പ്രീതം കഴിഞ്ഞ മൂന്ന് വര്‍ഷമായി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. ഒന്നര വര്‍ഷമായി കമ്പനിയുടെ മംഗളൂരു ബ്രാഞ്ച് മാനേജരായിരുന്നു. നിലവില്‍ സുള്ള്യയിലെ പുതിയ ശാഖയിലാണ് ജോലിചെയ്തുവരുന്നത്. ഡിസംബര്‍ രണ്ടിന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. അടുത്ത ദിവസം മൂഡബിദ്രിയില്‍ ട്രെയിനിങ് പരിപാടിയുള്ളതിനാല്‍ രാവിലെ നേരത്തെ തന്നെ വിളിച്ചുണര്‍ത്താന്‍ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. 3 ന് രാവിലെ 6 മണിക്ക് വിളിച്ചുണര്‍ത്താന്‍ അമ്മ മുറിയില്‍ എത്തിയപ്പോള്‍ മകനെ കണ്ടില്ല. തുടര്‍ന്ന് മൊബൈല്‍ ഫോണും പാദരക്ഷകളും വീടിന്റെ കിണറ്റില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംശയം ഉണ്ടായത്. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ജീവനക്കാര്‍ കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെടുത്തു. സാമ്പ്യ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page