28 കാരിയായ ഇർഫാന ശരീരത്തിനുള്ളിൽ വച്ച് കടത്തിയത് ഒന്നര കിലോയോളം സ്വർണ്ണം; കരിപ്പൂരിൽ ഇന്നും വൻ സ്വർണ്ണ വേട്ട; രണ്ടര കിലോ സ്വർണ്ണവുമായി യുവതി അടക്കം 2 പേർ പിടിയിൽ

കോഴിക്കോട്:കരിപ്പൂർ വിമാത്തത്താവളത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേരിൽ നിന്നായി രണ്ടര കിലോയോളം സ്വർണ്ണം പിടികൂടി. കസ്റ്റംസ്
ഡിആർഐയുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് സ്വർണ്ണം പിടിച്ചത്. ബഹ്‌റൈനിൽ നിന്ന് എയർഇന്ത്യ വിമാനത്തിൽ  എത്തിയ മലപ്പുറം വടക്കാങ്ങര സ്വദേശിനി   ഉരുളിയൻ പിലാക്കൽ ഇർഫാന (28)യിൽ നിന്നും  ശരീരത്തിൽ ഒളിപ്പിച്ച 04 സ്വർണ്ണ മിശ്രിത ക്യാപ്സ്യൂളുകളും ഡയപ്പറിനടിയിൽ ഒളിപ്പിച്ച  സ്വർണ്ണ സംയുക്തവും കണ്ടെടുത്തു.ആകെ 1410 ഗ്രാം സ്വർണ്ണ മിശ്രിതമാണ് ഇവർ ശരീരത്തിനകത്തും ഡയപ്പറിലുമായി കത്താൻ ശ്രമിച്ചത്.വേർതിരിച്ചെടുത്ത ശേഷം  1198 ഗ്രാം സ്വർണ്ണം വരുമെന്നും 71,88,000/ രൂപ വില മതിക്കുന്നതാണ് പിടികൂടിയ സ്വർണ്ണ മെന്നും കസ്റ്റംസ് അറിയിച്ചു.രണ്ടാമത്തെ കേസിൽ
ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ  എത്തിയ കോഴിക്കോട് പുതുപ്പാടി സ്വദേശി തേക്കും തോട്ടം ഉബൈദിനെ (26) പിടികൂടി. ചോദ്യം ചെയ്യലിൽ ഇയാളുടെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 1068 ഗ്രാം തൂക്കമുള്ള 4 സ്വർണ ക്യാപ്സ്യൂളുകൾ കണ്ടെടുത്തു.മല ദ്വാരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം. മിശ്രിതത്തിൽ നിന്ന് വേർതിരിച്ചെടുത്ത ശേഷം   907 ഗ്രാം ഭാരം പ്രതീക്ഷിക്കുന്നതായും 54,42,000/ രൂപ വിപണി മൂല്യം പിടിച്ചെടുത്ത സ്വർണ്ണത്തിനുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page