പുതിയ പ്രണയമെന്ന് സംശയം; യുവാവിനെ ഹോസ്റ്റൽ മുറിയിൽ സ്വവർഗ പങ്കാളി കുത്തിക്കൊന്നു

മുംബൈ : യുവാവിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വവര്‍ഗ പങ്കാളി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ പൂന വഘോളിയിലെ ഒരു കോളേജ്‌ ഹോസ്റ്റലിലാണ് സംഭവം.ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.യുവാവിന് പുതിയ പ്രണയമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിളി കേട്ട് ഹോസ്റ്റലിലെ മറ്റ് താമസക്കാര്‍ ഓടിയെത്തിയപ്പോഴാണ് യുവാവിനെ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page