എം.ഡി.എം.എ യുമായി യുവാവും ഇടനിലക്കാരനും പിടിയിൽ


മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും , എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണില്‍ വച്ച്‌ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക് മഠത്തില്‍ വി. എം സുഹൈല്‍ (34) നെയാണ് മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.
സുഹൈല്‍ സഞ്ചരിച്ച കെ.എല്‍. KL 10 W 8003 നമ്ബര്‍ ഹോണ്ട സിറ്റി കാറില്‍ നിന്നുമാണ് 18.38 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൈലിന് എം.ഡി.എം.എ കൈമാറിയ മേപ്പാടി നെടുമ്പാല നത്തംകുനി സ്വദേശിയായ ചുണ്ടേല്‍തൊടിവീട്ടില്‍ അമലി(23) നെ പിടികൂടിയത്.
മൈസൂരില്‍ വച്ച്‌ സുഹൈലിന് എം.ഡി.എം.എ കൈമാറിയ ശേഷം ഇയാള്‍ ബസില്‍ യാത്ര ചെയ്ത് വരികയായിരുന്നു. എസ്.ഐ രാംകുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സബിത, എസ്.സി.പി.ഓമാരായ സാദിക്ക്, ശിവദാസൻ, ചന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page