ബസിൽ വച്ച് അടുത്ത സീറ്റിലെ യാത്രികയെ പീഡിപ്പിക്കാൻ ശ്രമം; പൊലീസുകാരൻ അറസ്റ്റിൽ


കോട്ടയം: ബസ് യാത്രക്കിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ പൊലീസുകാരൻ അറസ്റ്റില്‍. ഇടുക്കി പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ അജാസ് മോനാണ് (44) അറസ്റ്റിലായത്.ഇന്നലെയായിരുന്നു സംഭവം. കോട്ടയത്തുനിന്ന് മുണ്ടക്കയത്തേക്ക് യാത്രചെയ്യുകയായിരുന്നു സ്ത്രീ. ഇവരുടെ തൊട്ടടുത്തുള്ള സീറ്റിലിരുന്ന പൊലീസുകാരൻ അപമര്യാദയായി പെരുമാറുകയായിരുന്നു. സ്ത്രീ പ്രതികരിച്ചെങ്കിലും ഇയാള്‍ ശല്യം തുടരുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ബസില്‍ വെച്ച്‌ തന്നെ സ്ത്രീ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളെത്തി പൊൻകുന്നം പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാളെ ഇന്ന് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page