ദൃക്സാക്ഷി സാക്ഷി കൂറുമാറിയ കൊലപാതക കേസിൽ  പ്രതി കുറ്റക്കാരൻ; ശിക്ഷ തിങ്കളാഴ്ച


കാസർകോട്: പനത്തടി സ്വദേശി അരുൺ മോഹനനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി  പനത്തടി ചാമുണ്ഡിക്കുന്ന് ശിവപുരത്തെ ജോസഫ് (57) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.ഇയാൾക്കുള്ള ശിക്ഷ തിങ്കളാഴ്ച്ച വിധിക്കും.25/6/2014 തീയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്ത് മണിക്ക് പനത്തടി ചാമുണ്ഡിക്കുന്ന് എന്ന സ്ഥലത്ത് വെച്ച് ഓട്ടോയിൽ യാത്ര ചെയ്യുകയായിരുന്ന ബിജു കെ.ജെ,അരുൺ മോഹൻ  എന്നിവരെ ഓട്ടോ തടഞ്ഞുനിർത്തി മാരകായുധമായ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിച്ചതിൽ അരുൺ മോഹൻ ആശുപത്രിയിൽ എത്തിച്ച പ്പോഴേക്കും മരണപ്പെടുകയും, ബിജുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത കേസിലാണ് കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ്  സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ.മനോജ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് . കൊലപാതകം , കൊലപാതകശ്രമം എന്നീ വകുപ്പുകളിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത് ,രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ആയിരുന്ന എം.കെ സുരേഷ്കുമാറാണ് ,പ്രോസിക്യൂഷന് വേണ്ടി ഇ ലോഹിതാക്ഷൻ ഹാജരായി

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page