വീടിന്റെ ടെറസിന് മുകളില്‍ ക്രിക്കറ്റ് കളി; പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരനു ദാരുണാന്ത്യം

മംഗളൂരു: വീടിന്റെ ടെറസിന് മുകളില്‍ നടന്ന ക്രിക്കറ്റ് കളിയില്‍ പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് പത്താംക്ലാസുകാരനു ദാരുണാന്ത്യം. കര്‍ണാടക ധര്‍വാഡ് സിദ്ധരാമ കോളനിയിലെ അശോകിന്റെ മകന്‍ ശ്രേയസ് ഷിന്നൂര(16)യാണ് മരിച്ചത്. രാജീവ് ഗാന്ധി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ് ശ്രേയസ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വൈകുന്നേരം സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ ശ്രേയസിന്റെ സുഹൃത്തുക്കള്‍ കളിക്കാന്‍ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വീടിന് പിന്നിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലാണ് കളി നടന്നത്. മറ്റൊരുകുട്ടി ബാറ്റിങ് ചെയ്തപ്പോള്‍ പന്ത് ക്യാച്ച് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ കൈ സ്പര്‍ശിച്ചു. ഷോക്കേറ്റ ശ്രേയസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു കുട്ടി പ്രണവിനും വൈദ്യുതാഘാതമേറ്റു. വിവരം അറിഞ്ഞയുടന്‍ രക്ഷിതാക്കള്‍ സംഭവസ്ഥലത്തെത്തുകയും രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്കും വൈദ്യുതാഘാതമേറ്റു. മകനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ശ്രേയസിന്റെ പിതാവ് അശോക് പറഞ്ഞു.
ശ്രേയസിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ ധാര്‍വാഡ് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page