ഇന്‍റേണൽ മാർക്ക് കുറഞ്ഞതിന്‍റെ പേരിൽ ചേമ്പറിലേക്ക് വിളിപ്പിച്ചു;മാർക്ക് ഇടുന്നതിനിടെ പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; കോളേജ് പ്രിൻസിപ്പലിനെതിരെ പോക്സോ കേസ്

ബംഗളുരൂ: കോളേജ് പ്രിൻസിപ്പൽ പ്ളസ് വൺ  വിദ്യാർത്ഥിനിയെ തന്‍റെ ചേമ്പറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.ബംഗളൂരുവിലെ  പ്രമുഖ പ്രീ യൂണിവേഴ്സിറ്റി കോളേജിൽ ബുധനാഴ്ചയാണ് സംഭവം. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ അന്നുതന്നെ വയലിക്കാവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതികൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഐപിസി സെക്ഷൻ 354 (എ), പോക്‌സോ ആക്ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് എടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പീഡനത്തിനിരയായ 16 കാരിയെ ഇന്റേണൽ മാർക്കിനെക്കുറിച്ച് ചർച്ച ചെയ്യാനാണ് 40 കാരനായ പ്രിൻസിപ്പൽ തന്റെ ചേമ്പറിലേക്ക് വിളിച്ചുവരുത്തിയത്. കുട്ടിക്ക് ഇന്‍റേണൽ  അസ്സെസ്മെന്‍റ്  സ്‌കോർ കുറവായിരുന്നു. ഇന്റേണൽ അസസ്‌മെന്റിൽ മാർക്ക് താൻ  നൽകാമെന്ന് പറഞ്ഞു മാർക്കിടുകയും ഇതിനിടയിൽ തന്നെ പെൺകുട്ടിയുടെ ശരീര ഭാഗങ്ങളിൽ അനുചിതമായി തൊടുകയും ചെയ്തു. പെൺകുട്ടി ഇത്

 എതിർക്കുകയും  തുടർന്ന് പ്രിൻസിപ്പലിന്‍റെ ചേംബറിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഓടുകയുമായിരുന്നു.  പിന്നീട് മാതാപിതാക്കളെ  പെൺകുട്ടി  വിവരമറിയിച്ചു. അതിന്‍റെ അടിസ്ഥാനത്തിൽ പരാതിയുമായി മുന്നോട്ട് പോവുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം  നടക്കുകയാണ് അധികൃതർ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

You cannot copy content of this page