തൃക്കരിപ്പൂർ: സന്ദീപ് വാര്യർ എം എൽ എ ക്കു ഫോണിലൂടെ വധഭീഷണി. വാര്യരെ വെടിവെച്ചു കൊല്ലുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്ന് പറയുന്നു .ചന്തേര പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം സ്വദേശിയാണ് ഫോൺ കോളിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. വാരണാസിയിൽ നിന്നാണ് വധഭീഷണി ഉയർത്തിയതെന്ന് കരുതുന്നു. എന്നാൽ ആർ എസ് എസ് പ്രവർത്തകനാണ് തനിക്കെതിരെ വധഭീഷണി ഉയർത്തിയതെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.







