ജി സുധാകരൻ എംഎൽഎ , എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് റജി ചെറിയാൻ എം.എൽ.എ.

ആലപ്പുഴ: ജി. സുധാകരൻ എംഎൽഎ , എംഎൽഎമാരുടെ രാജാവാകേണ്ടെന്ന് കേരള കോൺഗ്രസിലെ റജി ചെറിയാൻ എംഎൽഎ മുന്നറിയിച്ചു. സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയിൽ കുട്ടനാട് എംഎൽഎയായ റജി ചെറിയാൻ കഴിഞ്ഞദിവസം സന്ദർശനം നടത്തിയി രുന്നു. അതിനെ അപലപിച്ചുകൊണ്ട് ജി സുധാകരൻ നടത്തിയ പ്രതികരണത്തിന് മറുപടിയായാണ് റജി ചെറിയാന്റെ പ്രസ്താവന. സുധാകരൻ മന്ത്രിയായിരുന്ന സമയത്ത് തോട്ടപ്പള്ളിയിൽ നിന്ന് കരിമണൽ കൊണ്ടുപോയിരുന്നെന്നും ആ മണ്ണ് എങ്ങോട്ടാണ് കൊണ്ടുപോയതെന്നു ഭരിച്ചവർക്ക് അറിയാമെന്നും റജി ചെറിയാൻ പറഞ്ഞു. തന്റെ സ്ഥാപനത്തിൽ കള്ളുകുടിക്കാൻ വന്നിട്ടുള്ളവർക്ക് അതിന്റെ പ്രയോജനം ഉണ്ടായിക്കാണുമെ ന്നും വ്യക്തിപരമായി തനിക്കെതിരെ പറഞ്ഞാൽ അതിനപ്പുറം പറയു മെന്നും റജി ചെറിയാൻ എം.എൽ.എ. മുന്നറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page