തിരുവനന്തപുരം: മന്ത്രി കെ എം ഷാജിയെ കാസർകോട് ജില്ലയുടെ മന്ത്രിയായി സർക്കാർ ചുമതല ഏൽപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവും സർക്കാർ പുറപ്പെടുവിച്ചു. ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കേണ്ട ചുമതല ജില്ലയുടെ ചുമതലയുള്ള മന്ത്രിക്കാണ്. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി , വ്യവസായ മന്ത്രി എന്നിവർക്ക് ജില്ലകളുടെ ചുമതലയില്ല. തിരുവനന്തപുരം ജില്ലയുടെ ചുമതല മന്ത്രി സി.പി. ജോണിനാണ്. കൊല്ലം – ഷിബു ബേബി ജോൺ , പത്തനംതിട്ട -പിസി വിഷ്ണുനാഥ്, ആലപ്പുഴ – എം ലിജു, കോട്ടയം – മോൻസ് ജോസഫ് ,ഇടുക്കി – അനൂപ് ജേക്കബ്, എറണാകുളം – റോജി എം ജോൺ , തൃശ്ശൂർ – ഒ.ജെ. ജനീഷ്, പാലക്കാട് – എൻ. ഷംസുദീൻ, മലപ്പുറം – പി.കെ.ബഷീർ ,കോഴിക്കോട് – എ.പി.അനിൽ കുമാർ , വയനാട് – ടി.സിദിഖ്, കണ്ണൂർ -സണ്ണി ജോസഫ് , എന്നിവർക്കാണ് അതതു ജില്ലകളുടെ ചുമതലകൾ വീതിച്ച് നൽകിയിട്ടുള്ളത് .







