ചായ്യോത്ത്: യുവതി വീട്ടിനുള്ളിൽ കുഴഞ്ഞ് വീണു മരിച്ചു. കുഴഞ്ഞുവീണ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാ യില്ല.ചായ്യോത്തെ ശില്പ ശശിയാണ് (28) മരിച്ചത്. ചെമ്പ്ര കാനത്തെ ഭർത്തൃ വീട്ടിലായിരുന്ന ശില്പ , ഏതാനുംദിവസം മുമ്പാണ് ചായ്യോത്തെ വീട്ടിലെത്തിയത്. ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ചായ്യോം ബസാറിലെ ബ്യൂട്ടിഷൻഷോപ്പ് ഉടമയും സി പി എം ചായ്യോം ഇഎംഎസ് നഗർ ബ്രാഞ്ച് സെക്രട്ടറിയുമായ കെ.വി.ശശീന്ദ്രൻ – ബ്രാഞ്ചംഗം ചിത്ര എന്നിവരുടെ മകളാണ് ശില്പ . ഭർത്താവ്: സന്ദീപ് (സൂപ്പർ മാർക്കറ്റ് ബംഗ്ലരു) മകൾ: സാൻവി സഹോദരൻ : വിശാഖ് (ആയ്യൂർവേദ ഫിസിയോ തെറാപ്പിസ്റ്റ് പോണ്ടിച്ചേരി ) . നീലേശ്വരം പോലിസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രി മോർചറിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് ചെമ്പ്രകാനത്തെ വീട്ടിലും 10.30 ന് ചായ്യോത്തെ വീട്ടിലും പൊതു ദർശനത്തിനു വെയ്ക്കും. 11 മണിക്ക് ചൂരിപ്പാറ വൈദ്യൂതി ശ്‌മശാനത്തിൽ സംസ്ക്കാരം.






