ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.ടി.ബെന്നി വിരമിച്ചു

കാസർകോട്: ചെമ്മനാട് വെസ്റ്റ് ഗവ. യു.പി. സ്കൂൾ പ്രധാനാധ്യാപകൻ പി.ടി. ബെന്നി 33 വർഷത്തെസേവനത്തിനു ശേഷം വിരമിച്ചു. എ.എൽ. പി. സ്കൂൾ ചേരൂർ, ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചെമ്മനാട് , ഗവ. ഫിഷറീസ് യു .പി . സ്കൂൾ അടുക്കത്ത് വയൽ, ഗവ .യു . പി . സ്കൂൾ കാസർകോട് എന്നീ വിദ്യാലയങ്ങളിൽ അധ്യാപകനായിരുന്നു. ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നാലു സീസണുകളിൽ വിദ്യാലയങ്ങളെ പങ്കെടുപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. എൻ.സി. ഇ. ആർ. ടി. മാസ്റ്റർ ട്രെയിനർ, വിവിധ മേളകളുടെ കൺവീനർ തുടങ്ങിയ നിലകളിലും ആവർത്തിച്ചിട്ടുണ്ട്. റോട്ടറി ഇൻ്റർനാഷണൽ അവാർഡ് , ലയൺസ് ക്ലബ് അവാർഡ് , സദ്ഭാവനാ പുരസ്‌കാരം , ഗ്രീൻ കോണിക്കിൾ പുരസ്കാരം നേടിയിട്ടുണ്ട്. ചെമ്മനാട് വെസ്റ്റ് ഗവ. യു.പി സ്കൂൾ പ്രധാനാധ്യാപകനായാണ് വിരമിക്കുന്നത്.കണ്ണൂർ ജില്ലയിലെ മണികടവ് സ്വദേശിയാണ്. കാസർകോട് ഉളിയത്തടുക്ക യിലാണു താമസം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page