ജ്വല്ലറിയിൽ നിന്ന് മാല മോഷ്ടിച്ചു;യുവാവും യുവതിയും  അറസ്റ്റിൽ


തൃശ്ശൂർ: ജ്വല്ലറികളില്‍ മോഷണം നടത്തുന്ന യുവാവിനേയും യുവതിയേയും പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി കതിരൂര്‍ റോസ് മഹലില്‍ മിഷായേല്‍, സുഹൃത്ത് പിണറായി സുധീഷ് നിവാസില്‍ അനഘ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഈസ്റ്റ് പൊലീസ് ആണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.നവംബര്‍ 21-നായിരുന്നു മോഷണം നടന്നത്. തൃശൂര്‍ നഗരത്തിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്ന് മൂന്ന് പവൻ സ്വര്‍ണമാല മോഷ്ടിച്ചതിനാണ് ഇരുവരും പിടിയിലാകുന്നത്. എറണാകുളത്തുനിന്ന് കാറില്‍ എത്തിയ ഇരുവരും തേക്കിൻകാട് മൈതാനിയില്‍ കാര്‍ നിര്‍ത്തിയിട്ട് ഓട്ടോറിക്ഷയില്‍ ജ്വല്ലറിയിലേക്ക് എത്തുകയായിരുന്നു. താലിമാല വാങ്ങാനെന്ന് ധരിപ്പിച്ച ശേഷം മാലകള്‍ നോക്കുന്നതിനിടെയാണ് ഇര്‍ ജ്വല്ലറി ജീവനക്കാരന്റെ കണ്ണുവെട്ടിച്ച്‌ ഒരു മാല കൈക്കലാക്കിയത്. തുടര്‍ന്ന് എ.ടി.എമ്മില്‍നിന്ന് പണം എടുത്തുവരാമെന്ന് പറഞ്ഞ് ഇരുവരും കടന്നുകളയുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page