KSRTC ബസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസില്‍ വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.വിളപ്പില്‍ കാവുംപുറം പെരുവില്‍ക്കോണം സ്നേഹാലയം വീട്ടില്‍ നിന്നും വിളപ്പില്‍ നൂലിയോട് നൂലിയോട് ശ്രീലയം വീട്ടില്‍ വാടകയക്ക് താമസിക്കുന്ന ബിജു എന്നു വിളിക്കുന്ന വിജു(44)വിനെയാണ് വിളപ്പില്‍ശാല പൊലീസ് അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ 21 ചൊവ്വാഴ്‌ച പേയാട് നിന്നും വെള്ളനാടേക്ക് പോയ കെഎസ്‌ആര്‍ടിസി ബസ്സില്‍ ആണ് സംഭവം. ബസ്സില്‍ കയറിയ വിജു ഫുട്ബോര്‍ഡിന് സമീപമുള്ള പ്ളാറ്റ്ഫോമില്‍ നിന്ന് യാത്ര ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയേയും സുഹൃത്തിനേയും ലൈംഗിക ഉദ്ദേശത്തോടെ കടന്ന് പിടിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഉടനടി കേസെടുത്ത വിളപ്പില്‍ശാല പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page