സ്കൂൾ വിട്ട് മടങ്ങുകയായിരുന്ന പ്ളസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർകോട്:സ്കൂൾ വിട്ടു വീട്ടിലേക്കു പോവുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ കൈയ്ക്കു പിടിച്ചു വലിച്ചു ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
കൊടിയമ്മയിലെ അബൂബക്കർ സിദ്ദിക്കിനെ (26)യാണ് കുമ്പള പൊലീസ് ഇന്നു രാവിലെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ അനൂപ്, എസ്.ഐ ഉമേശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.ഈ മാസം എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പെൺ കുട്ടി മാതാവിനൊപ്പം സ്റ്റേഷനിൽ എത്തിയാണ് പരാതി നൽകിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page